കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (KRLCC) ജനറൽ അസംബ്ലിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കവെയാണ് മേയർ സമുദായത്തോടുള്ള തന്റെ കടപ്പാട് പരസ്യമായി പ്രഖ്യാപിച്ചത്. “അർഹതയ്ക്കപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോൾ അവിടെ ശബ്ദമുയർത്താൻ സമുദായത്തിന്റെ സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്.”സഭയിലെ എല്ലാ പിതാക്കന്മാരും (ബിഷപ്പുമാർ) തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

കെആർഎൽസിസി, കെആർഎൽസിബിസി, കെസിബിസി എന്നിവയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. യോഗത്തിൽ പ്രമുഖ സഭാ നേതാക്കളെ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽകൊച്ചി രൂപത ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. സെൽവരാജൻ ഡി.കെആർഎൽസിസി ഭാരവാഹികളായ ജോസഫ് ജൂഡ്, ഡോ. ജിജു ജോർജ് അറക്കത്തറ, മെറ്റിൽഡ മൈക്കിൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. രാഷ്ട്രീയ പദവികളിൽ സമുദായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ചർച്ചയായി
