BREAKING NEWS


പുതുപ്പാടി സ്ഫോടനക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകൻ ബാംഗ്ലൂരിൽ പിടിയിൽ

By sanjaynambiar
rowdy 1

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണച്ച കുടുംബത്തിന് നേരെ അക്രമം നടത്തിയ കേസിലാണ് പുതുപ്പാടി പെരുമ്പള്ളി അമ്പലപ്പടി സ്വദേശി എ.പി. ഷക്കീർ അറസ്റ്റിലായത്. പുതുപ്പാടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകിയത് മുതിരപറമ്പത്ത് സയ്യിദ് സെയ്ഫുദ്ദീൻ തങ്ങളുടെ കുടുംബമായിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.

സെയ്ഫുദ്ദീൻ തങ്ങളുടെ വീടിന് നേരെ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിയുകയും വീട് ആക്രമിക്കുകയും ചെയ്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ബാംഗ്ലൂരിൽ വെച്ച് താമരശ്ശേരി പോലീസാണ് പിടികൂടിയത്.
​വിജയാഘോഷത്തിന്റെ മറവിൽ നടന്ന ഈ അക്രമം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *