ബോക്സോഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധറി’ന് അഭിനന്ദനങ്ങളുമായി പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറിനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

”ദൃശ്യങ്ങളല്ല, മാനസികാവസ്ഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്”
സിനിമയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ എക്സിലൂടെ (X) പങ്കുവെച്ച വർമ്മ, ‘ധുരന്ധർ’ ഒരു സാധാരണ സിനിമയല്ലെന്ന് അടിവരയിടുന്നു.”ഇന്ത്യൻ സിനിമയിലെ ഒരു ക്വാണ്ടം കുതിപ്പാണ് ഈ ചിത്രം. ഇവിടെ ആദിത്യ ധർ വെറും രംഗങ്ങൾ സംവിധാനം ചെയ്യുകയല്ല, മറിച്ച് കഥാപാത്രങ്ങളുടെയും പ്രേക്ഷകരുടെയും മാനസികാവസ്ഥകളെ എഞ്ചിനീയർ ചെയ്യുകയാണ്. ഈ സിനിമ നിങ്ങളുടെ ശ്രദ്ധ ചോദിച്ചു വാങ്ങുകയല്ല, മറിച്ച് അത് ആജ്ഞാപിക്കുകയാണ് ചെയ്യുന്നത്.
ആദ്യ ഷോട്ട് മുതൽ തന്നെ മാറ്റാനാകാത്ത എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന അനുഭവം പ്രേക്ഷകന് ലഭിക്കുമെന്നും, കാണികൾ വെറും കാഴ്ചക്കാരല്ല മറിച്ച് സിനിമയിലെ ഒരു പങ്കാളിയായി മാറുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.dhurandhar
റിലീസ് ചെയ്ത് ആദ്യ 14 ദിവസങ്ങൾ പിന്നിടുമ്പോൾ ഏകദേശം 460.50 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്. 3 മണിക്കൂർ 34 മിനിറ്റ് (214 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രം, വലിയ താരനിര കൊണ്ടും സാങ്കേതിക തികവ് കൊണ്ടും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
