BREAKING NEWS


വോട്ടർപ്പട്ടിക പരിഷ്കരണം: സമയം നീട്ടണമെന്ന് കേരളം സുപ്രീം കോടതിയിൽ; കമ്മീഷനെ സമീപിക്കാൻ നിർദ്ദേശം

By sanjaynambiar
supreme court

​”തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന് സമയം നീട്ടിനൽകണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഈ മാസം 30 വരെ സമയം നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. സമയപരിധി നീട്ടുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ നിവേദനത്തിന്മേൽ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. നിലവിൽ 25 ലക്ഷം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, തീയതി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം തങ്ങൾക്ക് വിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *