BREAKING NEWS


കപ്പയൊ കാച്ചിലൊ അല്ലാ! മണ്ണുമാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം

By sanjaynambiar
WhatsApp Image 2025 12 05 at 11.54.26 5d9c130c

എറണാകുളം: കൊച്ചി മരട് തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ നെട്ടൂരിൽ മണ്ണുമാറ്റിയപ്പോൾ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി.

​നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ജംഗ്ഷൻ മുതൽ നെട്ടൂർ മേൽപ്പാലം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കുഴിച്ചപ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവന്നത്. ഭൂമിയിൽ നിന്ന് ഏകദേശം ഏഴ് അടിയോളം താഴ്ചയിൽ നിന്നാണ് പഴയ മണ്ണ് നീക്കം ചെയ്തത്.
​പുറത്തെടുത്ത അവശിഷ്ടങ്ങളിൽ പ്ലാസ്റ്റിക്, തുണി, തെർമോകോൾ, ലെതർ തുടങ്ങിയവ ഉൾപ്പെടുന്ന വിവിധതരം മാലിന്യങ്ങളാണ് കണ്ടെത്തിയത്. പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇത്രയധികം മാലിന്യം കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *