BREAKING NEWS


മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ

By sanjaynambiar
w 380imgid 01je98fntcx0d8gk35zfwc9wsrimgname court

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ 2 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണു കേസ്.

2019 മുതൽ 2021 വരെ രണ്ട് വർഷം 11 വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിന്‍റെ കൂടെ താമസിച്ചിരുന്നത്. കുട്ടിയുടെ തലയിൽ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ തങ്ങൾ അറിയുമെന്നും പറഞ്ഞ് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ ശാരീരികാവസ്ഥ മനസിലാക്കിയ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *