BREAKING NEWS


ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി

By sanjaynambiar
images 82

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും.  വികാശില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തി വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ്പ്രഖ്യാപനം നടത്തിയത്.

രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് തേജസ്വി യാദവ് നന്ദി പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി പറഞ്ഞു.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് രാഘവ്പൂര്‍ സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. ബിഹാറില്‍ നവംബര്‍ 6, 11 എന്നിങ്ങനെ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *