BREAKING NEWS


അറബിക്കടലിനും ലക്ഷദ്വീപിന് മുകളിലും ചക്രവാതച്ചുഴി;മഴ കനക്കും, പത്ത് ജില്ലകളിൽ മുന്നറിയിപ്പ്

By sanjaynambiar
rainkerala 1753444238850 5fbf7518 8b7c 40db 8370 545dbf4929ea 900x506 1

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന മർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

എറണാകുളം ജില്ലയിലെ ഇന്നത്തെ ഓറഞ്ച് അലേർട്ട് പിൻവലിച്ചെങ്കിലും പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *