BREAKING NEWS


നാനി- ഒഡേല ചിത്രം ‘പാരഡൈസ്’; മോഹൻ ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

By sanjaynambiar
WhatsApp Image 2025 09 27 at 15.05.18 1

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ൽ നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് ‘ജഡേല’ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബു വിൻറ്റെജ് ലുക്കിൽ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ‘

ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബു, തനിക്ക് തിരിച്ചു വരവിന് ചേർന്ന റോളിൽ ശക്തനായ വില്ലൻ പരിവേഷത്തിലാണ് പാരഡൈസ് സിനിമയിൽ ഭാഗമാവുന്നത്. തനിക്ക് വേണ്ടി എഴുതിയ ഈ കഥാപത്രത്തിന്റെ ഫാൻ ആയി മാറി എന്നാണ് മോഹൻ ബാബു ഡയറക്ടർ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്. ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹൻ ബാബു എന്ന സീനിയർ ആക്ടർനോട് നീതി പുലർത്തുന്നതാണ്.ഈ സിനിമയിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു വേഷവും ഇതാവും.
2026 മാർച്ച് 26 നു എട്ടു ഭാഷകളിൽ ആയി ഒരു പാൻ വേൾഡ് റീലിസ് ന് ഒരുങ്ങുകയാണ് ചിത്രം.

ചിത്രത്തിന്റെ നിർമ്മാണം : സുധാകർ ചെറുകുറി, ബാന്നർ : എസ്. എൽ. വി സിനിമാസ് ,ഡി ഓ പി : സി എച്ച സായ് സംഗീതം : അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ് : നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈനർ : അവിനാശ് കൊല്ല പി ആർ ഒ : ശബരി മാർക്കറ്റിംഗ് : ഫസ്റ്റ് ഷോ

Spread the love

Leave a Reply

Your email address will not be published. Required fields are marked *