BREAKING NEWS


വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് ആദ്യ സന്ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

By sanjaynambiar
RahulMamkootathil 1755755059568 ada031dd 8645 45d6 9d9d 6e02d59f308d 900x506 1

 

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. രാഹുൽ ഇന്ന് 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് അടൂരിലെ വീട്ടില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു.

രാഹുലിൻ്റെ സന്ദർശനം പ്രമാണിച്ച് മണ്ഡലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ എംഎൽഎ ഓഫീസിൽ വന്നാൽ തടയുമെന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎല്‍എ ഓഫീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാല്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *