BREAKING NEWS


ചൈനീസ് ഭീഷണിയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇന്ത്യാ; ബ്രഹ്മപുത്രയിൽ വൻ അണകെട്ട് നിർമ്മിക്കും

By sanjaynambiar
dam 1655746101839 1655746108950

 

ന്യൂഡല്‍ഹി: ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ്പദ്ധതിയുമായി ഇന്ത്യ. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ചൈന നിര്‍മിക്കുന്ന അണക്കെട്ടിന് ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം. നദിയിലെ ജല പ്രവാഹത്തെ സ്വാധീനിക്കും വിധം 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് അരുണാചല്‍ പ്രദേശിലെ ദിബാങിൽ ഇന്ത്യ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടാൽ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് അണക്കെട്ടിന്റെ നിര്‍മാണ ചുമതല. 2880 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം കൂടി ലക്ഷ്യമിടുന്നുണ്ട്പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള ആഗോള ടെന്‍ഡര്‍ ഇതിനോടകം വിളിച്ചു. പദ്ധതി സാധ്യമാകുന്നതോടെ പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി അരുണാചല്‍ പ്രദേശിന് ലഭിക്കും.
ബ്രഹ്മപുത്രയുടെ പ്രധാന പോഷക നദിയായ യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന 6,700 കോടി ഡോളര്‍ ചെലവിലാണ് നിർമിക്കുന്നത്. ലോകത്തെ അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായി വരുന്നതിനാൽ ഏറ്റവും വലിയ അണക്കെട്ട് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

https://www.samakalikamalayalam.com/news/india/counter-to-chinas-mega-project-india-starts-work-on-dibang-multipurpose-pr

Spread the love

Leave a Reply

Your email address will not be published. Required fields are marked *