ദുൽഖർ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രം ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യുടെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ടുദിവസം തികയുന്നതിനു മുമ്പ് തന്നെ അഞ്ച് മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതലാണ് ട്രെയ്ലര്‍ യൂട്യൂബില്‍ നിന്ന് നേടിയത്. വലിയ ചര്‍ച്ചയായി മാറിയ ട്രെയ്ലറിന് പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും
രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകള്‍ ആരംഭിക്കുക.

കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
സൂപ്പര്‍ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി എന്നാണ് നസ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും വേണു ആയി ചന്ദുവും, നൈജില്‍ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന
ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’
