BREAKING NEWS


കേരളത്തിന്റെ സാംസ്‌കാരിക ഐക്യം വിളിച്ചോതുന്ന തൃപ്പുണിത്തുറ അത്ത ചമയത്തിന് തുടക്കം

By sanjaynambiar
athachamayam processio



കേരളത്തിലെ ഓണം ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന മഹത്തായ ഉത്സവമാണ് തൃപ്പുണിത്തുറ അത്തച്ചമയം.  ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ഈ ഓണാഘോഷം കൊച്ചി രാജാക്കന്മാർ ഓണം ആഘോഷിച്ചിരുന്ന രീതിയിൽ നിന്ന് ഉടലെടുത്തതാണ്.ഇന്നും അത് രാജകീയ പ്രൗഢിയോടും കലാസാംസ്കാരിക പരിപാടികളോടും കൂടിയ  തനത് കലാരൂപങ്ങൾ, ആനകൾ, പരമ്പരാഗത വേഷധാരികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വൻ ആഘോഷമാണ്.  ഇത് മഹാബലിയെ വരവേൽക്കുന്നതിനെയും രാജകീയ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നതിനെയും പ്രതിനിധീകരിക്കുന്നു. കൂടാതെ കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിധ്യമാണ് അത്തച്ചമയത്തിന്റെ സവിശേഷത. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന്റെ നാന്ദി കൂടിയാണ് ഈ സാംസ്കാരികോത്സവം.  മുൻ  കൊച്ചി രാജാവിന്റെ വിജയസ്മരണകൾ നിലനിർത്തുന്നതിന് ആണ് പ്രധാനമായും അത്തച്ചമയം ആഘോഷിക്കുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘോഷങ്ങളും, കേരളത്തിന്റെ മാത്രം നാടൻ കലാരൂപങ്ങളും ചേർന്ന വർണ്ണ ശബളാഭമായ ഘോഷയാത്ര ചരിത്രത്തിലേക്കുള്ള  തിരിഞ്ഞു നടപ്പ് കൂടിയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *