BREAKING NEWS


ഇനി ഏത് ഭാഷയിലും റീലുകൾ ചെയ്യാം. പുതിയ എ ഐ ടൂൾ അവതരിപ്പിച്ച് മെറ്റ

By sanjaynambiar
image editor output image174444451 1755696200006

ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ക്രിയേറ്റർമാർക്കായി നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്ലേഷൻ ടൂളുകൾ അവതരിപ്പിച്ച് മെറ്റ. റീലുകൾ മറ്റൊരു ഭാഷയിലേക്ക് സ്വയം ഡബ്ബ് ചെയ്യുകയും ലിപ് സിങ്ക് ചെയ്യുകയും ചെയ്യുന്നതാണ് സൗജന്യ ടൂൾ. തുടക്കത്തിൽ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക. സമീപഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റീലുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി മികച്ച ആശയവിനിമയം സാധ്യമാക്കാനും സഹായിക്കുന്നതാണ് ടൂൾ. ആഗോളതലത്തിൽ ഫോളോവേഴ്സിനെ സൃഷ്ടിക്കാൻ ടൂൾ സഹായിക്കുമെന്നും കമ്പനി പറയുന്നു. നിർമിതബുദ്ധിയുടെ സഹായത്തോടെ കാഴ്ചക്കാരുമായി അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ക്രിയേറ്റർമാർക്ക് കഴിയുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഈ പുതിയ വിവർത്തന സംവിധാനം ക്രിയേറ്റർമാരുടെ പോസ്റ്റുകളും, അടിക്കുറിപ്പുകളും, ബയോകളും സ്വയമേവ വിവർത്തനം ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്വന്തം നിലയിൽ വിവർത്തനം ചെയ്യുകയോ മറ്റ് തേർഡ്-പാർട്ടി ടൂളുകളുടെ സഹായം തേടുകയോ ചെയ്യാതെ തന്നെ കണ്ടന്റുകൾ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്താൻ എഐ സംവിധാനം സഹായിക്കുന്നു. യഥാർത്ഥ ഉള്ളടക്കത്തിന്റെ തനിമ നിലനിർത്താൻ എഐ സിസ്റ്റത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്നും മെറ്റ പറയുന്നു. ഇത് ക്രിയേറ്റർമാരുടെ ശബ്ദം എല്ലാ ഭാഷകളിലും തനതായ രീതിയിൽ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിന്റെ പ്രവർത്തനം വളരെ എളുപ്പമാണെന്നും മെറ്റ വിശദീകരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *