BREAKING NEWS


മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ

By sanjaynambiar



കാലത്തിന്റെ ഒഴുക്കിൽ ചിലർ നമ്മെ വിട്ടുപോയാലും അവരുടെ സാന്നിധ്യം എന്നും അനശ്വരമായി നിലനിൽക്കും. മലയാളസംഗീതലോകത്ത് അങ്ങനെ നിലനിൽക്കുന്ന ഒരു പേര് –
കണ്ണുനീർ പോലെ ഒഴുകുകയും, ചിരി പോലെ വിരിയുകയും ചെയ്യുന്നൊരു അത്ഭുത സംഗീതം വിശേഷണങ്ങൾ ഇനിയും നീണ്ടു പോകാവുന്ന, നിരവധി മധുര ഗാനങ്ങൾ നമുക്ക്  സമ്മാനിച്ച മഹാൻ.  “ജോൺസൺ മാഷ്”.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ മാധുര്യം ലോകത്താകമാനം എത്തിച്ച ആ അതുല്യ പ്രതിഭ ഓർമ്മയായിട്ട്  14 വർഷങ്ങൾ പിന്നിടുന്നു.

എന്നാൽ ‘മെലഡിയുടെ രാജാവ്’ എന്നറിയപ്പെടുന്ന ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾ ഇന്നും മലയാളികൾക്ക് അമൃതസമമാണ്. 1953 മാർച്ച് 26-ന് തൃശൂരിലെ നെട്ടിശ്ശേരിയിൽ ജനം. 1978 ൽ പുറത്തിറങ്ങിയ ആരവമാണ് തുടക്ക ചിത്രം. 1981ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിൽ സംഗീത സംവിധായകന്റെ കുപ്പായം അണിഞ്ഞു. അങ്ങനെ
80കളിലും 90കളിലും മലയാളികളുടെ മനസ്സിൽ നിറഞ്ഞിരുന്ന പ്രണയഗാനങ്ങൾക്കും, വിരഹ ഗാനങ്ങൾക്കും ഭാവാത്മകമായ പാട്ടുകൾക്കും പിന്നിൽ ജോൺസൻ മാസ്റ്ററുടെ മായാജാലം തെളിഞ്ഞു. മഴത്തുള്ളികൾ പതിയുന്ന പ്രഭാതത്തിന്റെ തണുപ്പും, വൈകുന്നേരത്തെ ഓർമ്മകളുടെ മിഴിവും, രാത്രിയുടെ സമാധാനവും – എല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പ്രകടമായിരുന്നു. ആടി വാ കാറ്റേ പാടി വാ കാറ്റേ, ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം, സ്വർണ മുകിലേ സ്വർണ മുകിലേ സ്വപ്നം കാണാറുണ്ടോ, ഏതോ ജന്മ കല്പനയിൽ, മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി തുടങ്ങിയ ഗാനങ്ങൾ  ഇന്നും പ്രേക്ഷകരുടെ അധരങ്ങളിൽ മുഴങ്ങുന്നു.മാത്രമല്ല
എസ്. ജാനകി, കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര തുടങ്ങിയ ഗായകരുടെ ശബ്ദത്തിത്തിനും ജോൺസൻ മാസ്റ്ററുടെ സംഗീതം ചിറക് നൽകി.

johnson700089344301706211
ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായാണ് സിനിമ രംഗത്തേയ്ക്കുള്ള പ്രവേശനം


അദ്ദേഹത്തിന്റെ സംഗീതം കേൾക്കുമ്പോൾ, നമ്മിൽ പലർക്കും സ്വന്തം ജീവിതത്തിന്റെ ചില നിമിഷങ്ങൾ വീണ്ടും വീണ്ടും ഓർമ്മ വരാറുണ്ട്. പ്രണയത്തിന്റെ മൃദുതാളത്തിൽ നമ്മൾ നടന്നു പോയ വഴികളും, കണ്ണീരിന്റെ ഭാരം സഹിക്കാനാകാതെ  അലറിയ രാവുകളും, പ്രതീക്ഷയുടെ പച്ചപ്പു നിറഞ്ഞ പ്രഭാതങ്ങളും — എല്ലാം ജോൺസൺ മാസ്റ്ററുടെ ഗാനങ്ങളിൽ നമ്മൾ കണ്ടെത്തുന്നു.

ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും നേടി മലയാളസംഗീതത്തെ ഉയർത്തിയെങ്കിലും, അദ്ദേഹത്തിന്റെ വലിയ നേട്ടം എന്ന് പറയുന്നത് മലയാളിയുടെ മനസ്സിൽ പതിഞ്ഞ അനശ്വരഗാനങ്ങളാണ്.
2011-ൽ ജോൺസൻ മാസ്റ്റർ വിടവാങ്ങിയെങ്കിലും,
ആ സംഗീതം എന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മഴവില്ലുപോലെ നിറങ്ങൾ പകർന്ന സ്വരലോകം, തലമുറകളിലൂടെ ഇനിയും ഒഴുകിക്കൊണ്ടിരിക്കും.
ജോൺസൻ മാഷും, അദ്ദേഹത്തിന്റെ സംഗീതവും പഴയൊരു ഓർമ്മയായി മാറിയിട്ടില്ല. മറിച്ച്, അത് ഓരോ തലമുറക്കും പുതുമയായി പുനർജനിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *