BREAKING NEWS


അതുല്യയുടെ മരണം: ഷാർജ പൊലീസിലും പരാതി നൽകും

By sanjaynambiar
Atulya death case 1

ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും  ബന്ധുക്കള്‍ പരാതി നൽകും. ഇന്ന് തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി  സഹോദരി അഖില പരാതി നല്‍കും. പരാതിക്കൊപ്പം അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും  നല്‍കും. സ്ഥിരം മദ്യപാനിയായ സതീഷ്,അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ഉള്ളത്. സതീഷ് ഉപദ്രവിക്കാറുണ്ടെന്നു അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ഇന്നലെ കുടുംബം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കൊലപാതകം എന്ന ആരോപണമാണെന്നാണ് സതീഷ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതുല്യയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് സതീഷും ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ ജീവനൊടുക്കാൻ പോകുന്നുവെന്ന് പറഞ്ഞു സതീഷും ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *