സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റിലയൻസ് ഇൻഡസ്ട്രീസ് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 78.31 ശതമാനം അധികം ലാഭം നേടിയ കമ്പനി, ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അർധവാർഷിക ലാഭമാണ് നേടിയത്.

26,994 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതിയിൽ റിലയൻസ് നേടിയത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,138 കോടി രൂപ ആയിരുന്നു ഈ ലാഭം. മാർച്ച് മാസം അവസാനിച്ച പാദത്തുമായി താരതമ്യപ്പെടുത്തുമ്പോഴും 39 ശതമാനത്തിന്റെ വർധന കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
മൊത്തം വരുമാനം 76.5% വർധിച്ച് 2.48 ലക്ഷം കോടി രൂപയായി. പെയിന്റ്, മറ്റ് കൺസ്യൂമർ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വിൽപ്പന വർധിച്ചതാണ് നേട്ടത്തിന് പിന്നിൽ. ജിയോയുടെ ലാഭത്തിൽ 25% വർധന, 7110 കോടി രൂപ ആണ് ജൂൺ പാദത്തിലെ അറ്റലാഭം
ഒന്നാം പാദത്തിൽ മാത്രം 99 ലക്ഷം പുതിയ ഉപഭോക്താക്കൾ, മൊത്തം വരിക്കാരുടെ എണ്ണം 49.8 കോടി 500+ ഗെയിം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് അവതരിപ്പിച്ചു. 84171 കോടി രൂപയുടെ വരുമാനം, 11.3% വളർച്ച റീട്ടെയിൽ മേഖലയിലുണ്ടായി.
ഓയിൽ റിഫൈനിങ് & പെട്രോകെമിക്കൽ മേഖലയിൽ ചെറിയ ഇടിവ്: 1.5% കുറവ്
പ്രീമിയം ഹോം അപ്ലയൻസ് വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനായി ‘കെൽവിനേറ്റർ’ ബ്രാൻഡ് ഏറ്റെടുത്തതായി റിലയൻസ് പ്രഖ്യാപിച്ചു.
വിവിധ മേഖലകളിലായി ഇൻവസ്റ്റ്മെന്റ് ശക്തമാക്കിയതും ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിച്ചതും റിലയൻസിന്റെ വരുമാനവും ലാഭവും റെക്കോർഡിലേക്ക് നയിച്ചതായി ബിസിനസ് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
Tag: Reliance Industries posts highest profit in history; 78% profit in half-year
