സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് ഇന്ന് 480 രൂപ കൂടി. ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണത്തിന് ഇന്നലെ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 80 രൂപമാത്രമാണ് സ്വർണത്തിന് കൂടിയത്. തുടർന്നാണ് ഇന്ന് വൻ വില വർധനവ് ഉണ്ടായത്.

ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് ഇന്ന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 80,032 രൂപയും ഗ്രാമിന് 10,004 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,024 രൂപയും ഗ്രാമിന് 7,503 രൂപയുമാണ് വില.
Tag: Gold prices continue to rise today
