BREAKING NEWS


സിപിഎം കാണിച്ചുകൂട്ടുന്നത് ഗുണ്ടായിസം;വി ഡി സതീശൻ

By sanjaynambiar
TcreHAnw Untitled design 13

ഗവർണർക്കെതിരെ സമരം എന്ന പേരിൽ സിപിഎം കാണിച്ചുകൂട്ടുന്ന സമരാഭാസം ഗുണ്ടായിസമാണെന്നും ഇത് അവസാനിപ്പികാണാമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇന്നലെ സമരം എന്ന പേരിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന പൊലീസും എസ്എഫ്ഐ പ്രവർത്തകർക്ക് ഗുണ്ടായിസം കാണിക്കാൻ കുടപിടിക്കുന്ന പൊലീസുമാണ് ഇവിടെയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി.

സർക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ബലിയാടാകുന്ന വിദ്യാർഥികളുടെ കാര്യം നോക്കുന്നതിനു പകരം യൂണിവേഴ്സിറ്റി കോളജിൽ പോയി സമരാഭാസത്തിന് പിന്തുണ കൊടുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തതെന്നും സതീശൻ വിമർശിച്ചു.നാണക്കേടായി കേരളത്തിലെ പൊലീസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നതാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ് എന്നു പറഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും അതിൽനിന്നു വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. മന്ത്രിമാർക്ക് ഇപ്പോൾ മുതലാളിത്ത സ്വഭാവമാണ്. അവർക്ക് സമരം ചെയ്യുന്നവരെ കണ്ടുകൂടാ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

Tag: CPM shows hooliganism; VD Satheesan

Spread the love

Leave a Reply

Your email address will not be published. Required fields are marked *