BREAKING NEWS


Tag: V D SATHEESHAN

‘വർഗീയത ആരു പറഞ്ഞാലും എതിർക്കും’: വി ഡി സതീശൻ
Top News, Kerala News, Latest news, Politics

‘വർഗീയത ആരു പറഞ്ഞാലും എതിർക്കും’: വി ഡി സതീശൻ

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. താൻ 25 വർഷമായി MLA യാണ്. 52% ഈഴവരുള്ള മണ്ഡലത്തിൽ നിന്നാണ് വരുന്നത്. തന്നെ നന്നായി അറിയുന്നത് മണ്ഡലത്തിൽ ഉള്ളവർക്കാണ്. വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ല്ലെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഒരു വിഷയവുമല്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുഡിഎഫ് നടത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്നും വി ഡി സതീശൻ ആരോപിച്ചു. വോട്ടർ പട്ടികയുടെ വിവരം ശേഖരിച്ച ഉദ്യോഗസ്ഥർ സിഐഎമുകാരാണ്. ഒരു വ...
സിപിഎം കാണിച്ചുകൂട്ടുന്നത് ഗുണ്ടായിസം;വി ഡി സതീശൻ
Kerala News, Latest news, Politics, Top News

സിപിഎം കാണിച്ചുകൂട്ടുന്നത് ഗുണ്ടായിസം;വി ഡി സതീശൻ

ഗവർണർക്കെതിരെ സമരം എന്ന പേരിൽ സിപിഎം കാണിച്ചുകൂട്ടുന്ന സമരാഭാസം ഗുണ്ടായിസമാണെന്നും ഇത് അവസാനിപ്പികാണാമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇന്നലെ സമരം എന്ന പേരിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന പൊലീസും എസ്എഫ്ഐ പ്രവർത്തകർക്ക് ഗുണ്ടായിസം കാണിക്കാൻ കുടപിടിക്കുന്ന പൊലീസുമാണ് ഇവിടെയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ബലിയാടാകുന്ന വിദ്യാർഥികളുടെ കാര്യം നോക്കുന്നതിനു പകരം യൂണിവേഴ്സിറ്റി കോളജിൽ പോയി സമരാഭാസത്തിന് പിന്തുണ കൊടുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തതെന്നും സതീശൻ വിമർശിച്ചു.നാണക്കേടായി കേരളത്തിലെ പൊലീസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നതാണ്. ആര...
ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം’; വി ഡി സതീശന്‍
Kerala News

ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്ന കെട്ടിടമാണെന്നും അതിനകത്ത് ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ കൂടി ഉപോഗിക്കപ്പെട്ടിരുന്ന കെട്ടിടമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാത്ത കെട്ടിടമാണെന്നും കെട്ടിടത്തിനകത്ത് ആരുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞത് – പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണിത്. മരുന്നില്ല, സര്‍ജിക്കല്‍ എക്യുപ്‌മെന്റ്‌സ്...
Kerala News, Politics

സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിലാണ് പ്രതികരണം. കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ തിരിച്ചടിച്ചു. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയിൽ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയിൽ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തെറ്റായ പ്രചരണം നടത്തിയാൽ അതിൻറെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാർക്കുമാണെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. ശരിയായി വിവരം ജനങ്ങളിൽ എത്തിക്കാൻ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിന് മുകളിൽ ബില്ല്...