BREAKING NEWS


സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം, കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

By sanjaynambiar
edited 5

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന്‍ ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

2002 ബംഗളൂരുവിലെ എയർപോർട്ട് റോഡിലുള്ള ഹോട്ടലിൽ പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ അന്വേഷണത്തിൽ ഹോട്ടൽ 2016ലാണ് പ്രവർത്തനം ആരംഭിച്ചതെന്നത് വ്യക്തമാവുന്നു. കൂടാതെ പരാതി നൽകുന്നതിൽ 12 വർഷത്തെ കാലതാമസം ഉണ്ടായതായും അതിന് യാതൊരു ന്യായീകരണവും നൽകിയില്ലെന്നുമാണ് കോടതി നടത്തിയ നിരീക്ഷണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *