BREAKING NEWS


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല

By sanjaynambiar
White Yellow Simple We Are Hiring Poster 750 x 450

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും.

വിക്ഷേപണം കഴിഞ്ഞ് ഏകദേശം 28 മണിക്കൂര്‍ സമയമെടുത്താണ് ഗ്രേസ് പേടകം ബഹിരാകാശ നിലയത്തിലെത്തുന്നത്. ആക്‌സിയം സ്‌പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം…

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍ നിന്നായിരുന്നു വിക്ഷേപണം. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ് ഫ്ളെെറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.

എന്നാൽ, വിമാനം പറത്തുന്ന പോലെ അത്ര എളുപ്പമല്ല വിമാനം ഇനി ബഹിരാകാശത്തു കൂടി നിയന്ത്രിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഡിജിറ്റൽ സംവിധാനവും ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള കമാന്റുകളും അനിസരിച്ചാവും പേടകം നിയന്ത്രിക്കുക. നിലവിൽ പേടകമുള്ളത് ​ഐഎസ്എസിന്റെ കാർമണി ​ഗ്രൂപ്പിലാണ്. മെഡിക്കൽ പരിശേധന പൂർത്തിയാക്കാൻ ഇനിയും ഒരു മണിക്കൂർ സമയം എടുക്കും. തുടർന്ന് 4യാത്രികരും ബഹിരാകാശത്ത്ത പ്രവേശിക്കും . അകത്തു കടന്നാൽ നിലവിൽ സ്പേസ് റ്റേഷനിലുലുള്ളവർ അതിഥികളെ സ്വീകരിക്കും. ഇനിയുള്ള സമയം ശാത്രഞ്ജർ കേരള കാർഷിക സർവകലാശാലയിലെ തനത് നെൽ‍ വിത്തിനെ കുറിച്ചുള്ള പഠനം മാനസിക ആരോ​ഗ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്നിവ നടത്തും.

Tag; IAF Group Captain Shubhamshu Shukla becomes first Indian to visit International Space Station

Spread the love

Leave a Reply

Your email address will not be published. Required fields are marked *