BREAKING NEWS


പീരുമേട്ടിലെ സീതയുടെ മരണം: പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

By sanjaynambiar
seetha.1749845128

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ആദ്യം കാട്ടാന ആക്രമണത്തിൽ മരിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് സീതയുടെ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. ഭർത്താവ് ബിനുവിനെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും കാട്ടാന ആക്രമണം മൂലമാണ് സീത മരിച്ചതെന്ന് ഭർത്താവ് ബിനു പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി നാല് ആഴ്ചയ്ക്കകം സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *