BREAKING NEWS


98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തി ലോക റെക്കോർഡ് സ്വന്തമാക്കി റാഷിദ് ഖാന്‍

By sanjaynambiar
images 8

അന്താരാഷ്ട്ര ടി20 മത്സരത്തിൽ ലോക റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന്‍ തരാം റാഷിദ് ഖാന്‍. പാകിസ്ഥാന്‍ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്നലെ യുഎഇക്കെതിരെ നാലോവറില്‍ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതോടെ റാഷിദ് ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഒന്നാമനായത്. 124 മത്സരങ്ങളില്‍ നിന്ന് 164 വിക്കറ്റെടുത്തിരുന്ന മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ ആണ് റാഷിദ് കടത്തി വിട്ടത്. 2015ല്‍ പതിനാറാം വയസിൽ സിംബാബ്‌വെക്കെതിരെയാണ് റാഷിദ് ടി20യില്‍ അഫ്ഗാന്‍ കുപ്പായം അണിഞ്ഞത്. 97 മത്സരങ്ങളില്‍ നിന്ന് 163 വിക്കറ്റും ഐസിസി വേള്‍ഡ് ഇലവനുവേണ്ടി ഒരു മത്സരത്തില്‍ നിന്ന് നേടിയ രണ്ട് വിക്കറ്റും ചേര്‍ത്താണ് 26കാരനായ റാഷിദ് 165 വിക്കറ്റുകള്‍ കരസ്ഥമാക്കിയത്.

അയര്‍ലന്‍ഡിനെതിരെയാണ് ടി20 ക്രിക്കറ്റില്‍ റാഷിദ് ഖാന്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളത്. 21 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റുകളാണ് അയര്‍ലന്‍ഡിനെതിരെ നേടിയത്. 18 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റെടുത്തിട്ടുള്ള സിംബാബ്‌വെ ആണ് റാഷിദിന്‍റെ ഇരകളില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശിനെതിരെ 11 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോൾ യുഎഇക്കെതിരെ 9 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയെടുത്തു. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങള്‍ കളിച്ചു മൂന്ന് വിക്കറ്റെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *