
Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കുമെന്ന് റയിൽവെ ബോർഡ് അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.

യാത്രയുടെ ഉദ്ഘാടനം ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നടക്കും.പുതിയ ട്രെയിൻ ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്തേക്ക് യാത്ര നടത്തുക.നിലവിലുള്ള വന്ദേഭാരത് കോട്ടയം വഴിയാണ് ഓടുന്നത്.
