BREAKING NEWS


സ്വര്‍ണപ്പാളി വിവാദം: പ്രതിപക്ഷത്തെ കള്ളന്മാർ എന്ന് വിളിച് മന്ത്രി വി ശിവൻകുട്ടി; പ്രക്ഷുബ്ധമായി സഭ

By sanjaynambiar
1200 675 25013549 thumbnail 16x9 out

 

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രക്ഷുബ്ധമായി സഭ. സഭയിലെ ചോദ്യോത്തര വേളയിൽ പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കവെ ആക്ഷേപരൂപേണ പ്രതിപക്ഷത്തെ കള്ളന്മാർ എന്ന് വിളിച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ചോര്‍ ഹേ ചോര്‍ ഹേ, യുഡിഎഫ് ചോര്‍ ഹേ എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷത്തെ ആക്ഷേപിച്ചത്.
അദ്ദേഹം സംസാരിക്കുന്നതിനിടെ പഴയ നിയമസഭയിലെ പ്രതിഷേധ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി.

സംഭവത്തെ തുടർന്ന് സഭയിൽ നിന്ന് റോജി.എം.ജോണിനെ പുറത്താക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി സ്‌പീക്കറോട് ആവശ്യപ്പെട്ടു.ഇതോടെ സഭയിൽ അസാധാരണ നിമിഷങ്ങളാണ് അരങ്ങേറിയത്. സജി ചെറിയാന്‍, കെ. രാജന്‍ കെ. എന്‍ ബാലഗോപാല്‍ തുടങ്ങിയവരും നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബാനറുകളുയര്‍ത്തി നടുവിലേക്കിറങ്ങുകയും സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തു. പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങളും വാച്ചർമാരും തമ്മിൽ കയ്യാങ്കളിക്ക് വഴിയൊരുക്കി.

അതേസമയം മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കര്‍ വിമര്‍ശിച്ചു. ഇന്നലെ ഗാലറിയില്‍ മുഴുവന്‍ കുട്ടികളായിരുന്നു. അവര്‍ കണ്ടുപഠിക്കേണ്ടത് ഇതാണോയെന്നും ഇതാണോ പ്രതിപക്ഷത്തിന്റെ ജനാധിപത്യമെന്നും സ്പീക്കര്‍ ഷംസീർ ചോദിച്ചു. സഭ നിർത്തലാക്കിയിട്ടും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നാലെ ചോദ്യോത്തര വേള റദ്ദാക്കുകയാണെന്നും സഭ നിര്‍ത്തിവെക്കുകയാണെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *