BREAKING NEWS


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്

By sanjaynambiar
74baba22 f81a 47eb 9323 6638582b790b

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്. കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തിലാണ് ബാരിക്കേഡുകള്‍ ക്ഷേത്രത്തിനു കൈമാറിയത്

ബാങ്കിന്റെ 2025-26 വര്‍ഷത്തെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ഭക്തരുടെ ദര്‍ശന സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ബാരിക്കേഡുകള്‍ നല്‍കിയത്.ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കേരള ഗ്രാമീണ ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പത്മന്‍, തിരുവനന്തപുരം റീജണല്‍ മാനേജര്‍ സുബ്രഹ്മണ്യന്‍ പോറ്റി, മാര്‍ക്കറ്റിങ് സെല്‍ ചീഫ് മാനേജര്‍ രാജീവ് ആര്‍. ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ് ബി എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *