BREAKING NEWS


റോഡ് നിയമം ലംഘിച്ചു; ഗുരുഗ്രാമിൽ ആഡംബര കാർ അടിച്ചുതകർത്ത് സെക്യൂരിറ്റി ജീവനക്കാർ

By sanjaynambiar
cctv

ഗുരുഗ്രാം: തെറ്റായ ദിശയിൽ (Wrong Side) വാഹനമോടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഗുരുഗ്രാമിൽ സെക്യൂരിറ്റി ജീവനക്കാർ ആഡംബര കാർ അടിച്ചുതകർത്തു. സെക്ടർ 31-ലെ സൈബർ പാർക്കിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന കാറിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.

​സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഗാർഡ് സഹപ്രവർത്തകന്റെ കൈയിൽ നിന്നും ബാറ്റൺ വാങ്ങി കാറിന് നേരെ പാഞ്ഞടുക്കുന്നതും വിൻഡ് സ്ക്രീൻ അടിച്ചുതകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു ജീവനക്കാരൻ കാറിന്റെ ടെയിൽ ലൈറ്റും സൈഡ് മിററും തകർത്തു. ഇതിനുപിന്നാലെ കാറിന്റെ വലതുവശത്തെ ജനൽ ചില്ലുകളും ഇവർ തല്ലിത്തകർത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *