BREAKING NEWS


ഭൂട്ടാന്‍ വാഹനക്കടത്ത്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതിയിലടക്കം ഇഡി പരിശോധന

By sanjaynambiar
PRITHVI

 

കൊച്ചി : ഭൂട്ടാന്‍ വാഹനകടത്തില്‍ 17 ഇടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്.

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ
വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

പണമിടപാട്, വിദേശനാണ്യ വിനിമയ നീക്കം എന്നിവ കണ്ടെത്തുന്നതിനായാണ് അന്വേഷണം. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി നടപടി. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *