BREAKING NEWS


പേരാമ്പ്ര മർദ്ദനം:’നിയമ നടപടിയുമായി മുന്നോട്ടു പോകും’,ഷാഫി പറമ്പിൽ എംപി

By sanjaynambiar
images 2025 10 31T155200.854

കോഴിക്കോട്:പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.പാർട്ടിയോട് ആലോചിച് തുടർനടപടികൾ സ്വീകരിക്കുമെന്നും  ഷാഫി പറമ്പിൽ പറഞ്ഞു.കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു അദ്ദേഹത്തിൻന്റെ ആരോപണം. എന്നാൽ എം.പിയുടെ ഈ ആരോപണത്തിൽ നിയമനടപടികൾക്കായി അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. അപകീർത്തിപരമായ പരാമർശങ്ങൾ എംപി നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *