പിതാവിന്റെ അസുഖം കാരണം കാണിച്ച് കോടതിയിൽ നിന്ന് ഒരു മാസത്തെ പരോൾ നേടിയ നിഷാദ്, പുറത്തിറങ്ങിയ ഉടൻ പയ്യന്നൂരിലെ സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കാളിയാവുകയായിരുന്നു. പോലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ച ഇയാൾ വെറും ഒരു മാസം മാത്രമാണ് ജയിലിൽ കഴിഞ്ഞത്.പരോളിലിറങ്ങുന്ന തടവുകാർ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ പയ്യന്നൂരിലെ സി. കുഞ്ഞികൃഷ്ണനെതിരെയുള്ള സിപിഎം പ്രകടനത്തിൽ നിഷാദ് സജീവമായി പങ്കെടുത്തു.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സി. കുഞ്ഞികൃഷ്ണനെതിരായാണ് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത്.പരോൾ ചട്ടം ലംഘിച്ചതായി വ്യക്തമായതോടെ നിഷാദിന്റെ പരോൾ റദ്ദാക്കാനും ഇയാളെ തിരികെ ജയിലിലടയ്ക്കാനും സാധ്യതയുണ്ട്. ജയിൽ അധികൃതരും പോലീസും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയേക്കും.അടുത്ത കാലത്തായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടവുകാർ പരോളിന് പുറത്തിറങ്ങുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതും വലിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നുണ്ട്.
