BREAKING NEWS


തയ്യാലിൽ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ ; വിധി പ്രസ്താവിച്ച് തളിപ്പറമ്പ് കോടതി

By sanjaynambiar
sharanya

തളിപ്പറമ്പ്: കേരള മനസ്സാക്ഷിയെ നടുക്കിയ തയ്യിൽ വിയാൻ വധക്കേസിൽ പ്രതിയായ അമ്മ ശരണ്യക്ക് (27) കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സ്വന്തം കുഞ്ഞിനെ അമ്മ തന്നെ ക്രൂരമായി കൊലപ്പെടുത്തിയ കേസാണിതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.

​സംഭവം നടന്നത്: 2020 ഫെബ്രുവരി 17-ന് പുലർച്ചെ.
​കാരണം: ആൺസുഹൃത്തായ നിധിനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനായ മകൻ തടസ്സമാകുമെന്ന് കരുതിയാണ് ശരണ്യ കൊലപാതകം ആസൂത്രണം ചെയ്തത്.കുഞ്ഞിനെ കാണാനില്ലെന്ന് വരുത്തിത്തീർക്കാൻ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂടെ കിടത്തി ഉറക്കി. എല്ലാവരും ഉറങ്ങിയ ശേഷം കുഞ്ഞിനെ കടപ്പുറത്തേക്ക് കൊണ്ടുപോയി കടൽഭിത്തിയിലെ കല്ലുകളിലേക്ക് എറിഞ്ഞു.ആദ്യതവണ എറിഞ്ഞപ്പോൾ കുഞ്ഞ് മരിക്കാതിരുന്നതിനെത്തുടർന്ന്, കരച്ചിൽ കേട്ട് വീണ്ടും കുഞ്ഞിനെ എടുത്ത് കടൽഭിത്തിയിലേക്ക് ആഞ്ഞു എറിഞ്ഞാണ് മരണം ഉറപ്പാക്കിയത്.

​അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് ഇതിനെ വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും, സംരക്ഷിക്കേണ്ട കുഞ്ഞിനെ അമ്മ തന്നെ ഇല്ലാതാക്കിയത് ഗൗരവകരമാണ്. കേസിൽ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ടിരുന്ന രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
​ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *