കൊളംബോ: ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി.ഇന്ത്യൻ ബൗളിംഗിൽ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ ഇന്ത്യയുടെ ലീഡ് 8-1 ആയി.

ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ പാകിസ്ഥാന് സാഹിബ്‌സാദ ഫർഹാൻ്റെ (0) വിക്കറ്റ് നഷ്ടമായി. റൺസൊന്നുമെടുക്കാതെ ഫർഹാനെ മടക്കി അയച്ചത് ഹാർദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. അതേ ഓവറിൽ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബർ അസമിനെ അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. പിന്നീട് പാകിസ്ഥാന് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കണ്ടത്.
നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇഷാൻ കിഷൻ്റെ (40 പന്തിൽ 77) വെടിക്കെട്ട് ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. ഇഷാൻ മടങ്ങിയ ശേഷം സൂര്യകുമാർ യാദവ് (29 പന്തിൽ 32), തിലക് വർമ (24 പന്തിൽ 25), ശിവം ദുബെ (17 പന്തിൽ 27) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സ്കോർ – 175/7 (20 ഓവർ).
ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോൾ ഇഷാൻ കിഷൻ 40 പന്തിൽ 77 റൺസ് നേടി ടീമിനെ 175/7 എന്ന ശക്തമായ സ്കോറിലേക്ക് നയിച്ചു. സൂര്യകുമാർ യാദവ് (32), തിലക് വർമ (25), ശിവം ദുബെ (27) എന്നിവരും വിലപ്പെട്ട സംഭാവന നൽകി. മറുപടി ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ പാകിസ്ഥാൻ സമ്മർദ്ദത്തിലായി. ബാബർ അസം ഉൾപ്പെടെ മുൻനിര താരങ്ങൾ വേഗത്തിൽ പുറത്തായതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി. പാക് ബൗളിംഗിൽ സയീം അയൂബ് മൂന്ന് വിക്കറ്റുമായി ശ്രദ്ധ നേടിയെങ്കിലും ടീം തോൽവി ഒഴിവാക്കാനായില്ല.
Related posts:
- ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India
- ‘ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്’; വിഷം ചീറ്റി പിസിബി ചെയര്മാന് PCB Chairman
- കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ
- ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍
