BREAKING NEWS


കൂപ്പുകുത്തി സ്വര്‍ണവില; ഇന്ന് രണ്ടു തവണയായി കുറഞ്ഞത് 3440 രൂപ

By sanjaynambiar
images 79

കൊച്ചി: സ്വര്‍ണവിലഒരു ലക്ഷം കടക്കുമെന്ന് സൂചനക ഉയരുന്നതിനിടെ ഇടിവ്. രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും പവന് 960 രൂപയാണ് കുറഞ്ഞു. 92,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കുറഞ്ഞത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വർണത്തിന് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 40,80 രൂപയാണ്. സ്വര്‍ണവിലയില്‍ ഇന്നലെ വില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 1520 രൂപ വര്‍ധിച്ച് 97,360 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ 1600 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വര്‍ണവില 95,760 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 8 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7470 രൂപയും 9 കാരറ്റിന് 4820 രൂപയുമാണ് വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *