BREAKING NEWS


അന്താരാഷ്ട്ര അർബൻ കോൺക്ലേവ് 2025: സെപ്റ്റംബർ 12,13 തീയതികളി കൊച്ചിയിൽ

By sanjaynambiar
mb rajesh 1 1

 

കൊച്ചി: സെപ്റ്റംബർ 12,13 തീയതികളിൽ അന്താരാഷ്ട്ര അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.അർബൻ കോൺക്ലേവ് സംഘടിപ്പിക്കാൻ വിപുലമായ പഠനം നടത്തുകയും സമഗ്രമായ നഗര നയ രൂപീകരണം ലക്ഷ്യമിട്ടാണ് അർബൻ കോൺക്ലേവ് സം​ഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇത്തരം ഒ ഉദ്യമം സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാകും എന്നും അടുത്ത 25 വർഷത്തെ നഗരവത്കരണത്തിന്റെ ദിശ നിർണയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു. കോൺക്ലേവിന് ശേഷം അന്തിമ നഗര നയ രൂപീകരണത്തിലേക്ക് കടക്കും.

കൊച്ചി മെട്രോപൊളിറ്റൻ കമ്മിറ്റി രൂപീകരണത്തിന്റെ തുടക്കം തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകും.
തിരുവനന്തപുരത്തും മെട്രോപൊളിറ്റൻ കമ്മിറ്റി രൂപീകരിക്കും. മെട്രോപൊളിറ്റൻ കമ്മിറ്റി നിലവിൽ വരുന്നതോടെ ജിസിഡിഎ അടക്കമുള്ള സ്ഥാപനങ്ങളുടെ ആവശ്യമില്ലാതാകുമെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *