BREAKING NEWS


Tag: Tamil Nadu

സാമൂഹിക നീതി ഹോസ്റ്റലുകൾ; തമിഴ്‌നാട് ഹോസ്റ്റലുകൾക് ഇനി പുതിയ പേര്
Kerala News, Latest news

സാമൂഹിക നീതി ഹോസ്റ്റലുകൾ; തമിഴ്‌നാട് ഹോസ്റ്റലുകൾക് ഇനി പുതിയ പേര്

ചെന്നൈ: തമിഴ്‌നാട് സർക്കാർ നടത്തിപ്പിലുള്ള സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ ഇനി മുതൽ ‘സാമൂഹിക നീതി ഹോസ്റ്റലുകൾ’ എന്ന പേരിൽ അറിയപ്പെടും. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജാതി, മതം, വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരം വിവേചനങ്ങളെയും പ്രതിരോധിക്കുന്നതിനായുള്ള ഒരു സാമൂഹിക നീക്കമാണ് ഈ തീരുമാനം, മുഖ്യമന്ത്രി വ്യക്തമാക്കി. ഡിഎംകെ സർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ട്, ഒരുതരത്തിലുള്ള വ്യത്യാസങ്ങളും അസമത്വങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം ഉറച്ചുനിലപാട് അറിയിച്ചു....
ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു
News

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില​ ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു. ...
വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി
News

വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി

 കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണു ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവു കൂടിയായ മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. നേരത്തെ വീരപ്പനായി സ്മാരകം നിർമ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. 2004ലാണ് പ്രത്യേക അന്വേഷണസംഘം വീരപ്പനെ വെടിവച്ച് കൊന്നത്. നിരവധി പേരാണ് വീരപ്പന്ർഡറെ കുഴിമാടം കാണാൻ ദിവസവും എത്തുന്നത്....
തമിഴ്നാട്ടിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ പിടിയിൽ
Latest news

തമിഴ്നാട്ടിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ പിടിയിൽ

കോയമ്പത്തൂർ: മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജിത്തിൻ്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരെ പൊലീസ് അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ച വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്ത ശേഷം കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു. മദ്യലഹരിയിൽ നാടൻ തോക്കുകളുമായാണ് മൂവർ സംഘം വേട്ടയ്ക്ക് പോയത്. വേട്ട തുടരുന്നതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ അന്ത്യശ്വാസം വലിച്ചു ഇതോടെ പ്രതികൾ കടന്നുകള...
100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, നവവധു ജീവനൊടുക്കി
Latest news

100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, നവവധു ജീവനൊടുക്കി

തിരുപ്പൂർ: സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്നാട് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. തിരുപ്പൂർ സ്വദേശിനി റിധന്യ (27) ആണ് മരിച്ചത്. മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. ഏറെ നേരമായി കാർ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനം വിവരിച്ച് ജീവനൊടുക്കുന്നതിനു മുൻപ് റിധന്യ പിതാവ് അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നതെന്നും സന്ദേശത്തിൽ റിധന്യ പറയുന...
വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
News, Latest news

വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്: വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായ സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ പറഞ്ഞു. വീടിനകത്ത് കളിക്കുമ്പോഴാണ് പുലി കുട്ടിയെ കടിച്ചു കൊണ്ടു പോയത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡിനെ എത്തിച്ചും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. പിന്നീട് കുട്ടിയുടെ ഉടുപ്പിൻ്റെ ഭാഗം കണ്ടെത്തി. തുടർന്ന് മൃതദേഹം കണ്ടെത്തി....
വാൽപ്പാറയിൽ നാല് വയസ്സ്കാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു
Latest news, News

വാൽപ്പാറയിൽ നാല് വയസ്സ്കാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വീടിനു മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്...
‘തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം’: വിജയ്
Politics

‘തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം’: വിജയ്

തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണമെന്ന് വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലും ജാതി സെൻസസ് വേണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ മണ്ഡല പുനക്രമീകരണത്തിന് വേണ്ടി ആകരുത് സെൻസസ്, പറച്ചിലല്ല പ്രവർത്തിയാണ് മുഖ്യമന്നും വിജയ് പറഞ്ഞു. ജനസംഖ്യ കണക്കെടുപ്പിനൊപ്പം നടത്തുന്ന ജാതി സെൻസസ് പേരിനു വേണ്ടി മാത്രമാകരുതെന്നും വിജയ് പറഞ്ഞു. ജാതി വിവേചനങ്ങൾ എതിർക്കണം, ടിവിക്കെ പ്രവർത്തകർ വിവേകമുള്ളവരാകണം, ജനങ്ങൾക്ക് വേണ്ടി നാം പ്രവർത്തിക്കണം, രാഷ്ട്രീയ നിലപാട് പ്രധാനമാണ്, ജനങ്ങൾക്കായി എന്ത് ചെയ്യണം എന്ന തോന്നലിൽ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തതെന്ന് വിജയ് കൂട്ടിച്ചേർത്തു....
Kerala News, News

ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു Greeshma

Greeshma ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഹർജിയാണ് ഫയൽ ചെയ്തത്. കേസ് അന്വേഷിച്ച കേരള പൊലീസിനെ ചോദ്യം ചെയ്താണ് ഹര്‍ജി . Also Read: https://steelblue-ferret-311405.hostingersite.com/flood-warning-in-three-rivers-of-the-state-be-careful/ ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത്. കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ് നാട്ടിലാണെന്നാണ് ഹർജിയിലെ വാദം. അതിനാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹര്‍ജിയില്‍ പറയുന്നത്. ...
India

കാവേരി നദീജല തർക്കം; തമിഴ്നാട്ടിൽ റെയിൽവേ ട്രാക്കിൽ കർഷക സംഘടനയുടെ പ്രതിഷേധം Tamil Nadu

Tamil Nadu തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നാഷനൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിംഗ് ഫാർമേഴ്സ്അസോസിയേഷൻ ട്രിച്ചിയിൽ റെയിൽവേ ട്രാക്കിൽ പ്രതിഷേധ പ്രകടനം നടത്തി. റെയിൽവേ ട്രാക്കിൽ നിന്ന് മുദ്രാവാക്യം വിളിച്ചാണ് കർഷകസംഘം അംഗങ്ങൾ പ്രതിഷേധിച്ചത്. സെപ്റ്റംബർ 25നും അയ്യങ്കണ്ണുവിന്റെ നേതൃത്വത്തിലുള്ള കർഷകർ പ്രതിഷേധിച്ചിരുന്നു. തമിഴ്നാട്ടിൽ നിലനിൽക്കുന്ന 'കുരുവൈ' കൃഷിയെ രക്ഷിക്കാൻ കാവേരി ജലം പങ്കിടണമെന്ന് ആവശ്യപ്പെട്ട് അർധനഗ്നരായി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കടിച്ച് പിടിച്ചാണ് പ്രതിഷേധിച്ചത്. https://www.youtube.com/watch?v=rn1HXHnekYo തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ പ്രശ്നം വിലയിരുത്താൻ കമീഷൻ വേണമെന്ന് കോൺഗ്രസ് എം.പി പി. ചിദംമ്പരം ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. "ഞാൻ തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റംഗമാണ്. എനിക്ക് തമിഴ്നാടിന്റെ ആവശ്യങ്...