BREAKING NEWS


Tag: suicide

‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ ട്രാൻസ് യുവതി
Kerala News, Latest news, Top News

‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ ട്രാൻസ് യുവതി

തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണു കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Tag: 'Boyfriend responsible for death': Trans woman hanged from carport of man's house after Instagram post...
പാലക്കാട് 22 കാരി ഭർതൃഗ‍ൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Palakkad, News

പാലക്കാട് 22 കാരി ഭർതൃഗ‍ൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്:  ഒറ്റപ്പാലം കിഴൂരിൽ ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
Ernakulam, Kerala News

പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ  എംഎസ്ഡബ്ല്യു വിദ്യാർത്ഥിയാണ് അക്ഷര. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്....
100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, നവവധു ജീവനൊടുക്കി
Latest news

100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, നവവധു ജീവനൊടുക്കി

തിരുപ്പൂർ: സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്നാട് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. തിരുപ്പൂർ സ്വദേശിനി റിധന്യ (27) ആണ് മരിച്ചത്. മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. ഏറെ നേരമായി കാർ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനം വിവരിച്ച് ജീവനൊടുക്കുന്നതിനു മുൻപ് റിധന്യ പിതാവ് അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നതെന്നും സന്ദേശത്തിൽ റിധന്യ പറയുന...
ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണം; സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി
Kerala News

ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണം; സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി

ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് ആണെന്നും കുറിപ്പ് കൈമാറിയത് സുഹൃത്താണെന്നും പോലീസ് പറഞ്ഞു. ഇതുവരെ അഞ്ച് അധ്യാപകർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ...
കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്
Kannur, Kerala News

കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്. കുടുംബം ആരോപിക്കുന്നത് പോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. മൂന്നുവർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ആൾക്കൂട്ട വിചാരണ നടന്നുവെന്നും തന്റെ ഫോൺ പിടിച്ചെടുത്തുവെന്നും യുവാവ് മൊഴി നൽകി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച രാവിലെയാണ് പോലീസിന് മുൻപിൽ ആൺസുഹൃത്ത് ഹാജരായത്. വ്യാഴാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റസീന എഴുതിയ ആത്മഹത്യ കുറുപ്പിലെ ആൾക്കൂട്ട വിചാരണയാണ് മരണകാരണമെന്നതിന്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ആത്മഹത്യക്ക് കാരണം ആൺ സുഹൃത്താണെന്നും അറസ്റ്റിലായവർ ബന്ധുക്കളും നിരപരാധിക...
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി
Kannur, Kerala News

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ : ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ആൺ സുഹൃത്തായ മയ്യിൽ സ്വദേശി റഹീസ് ശനിയാഴ്ച പുലർച്ചെയാണ് പോലീസിന് മുന്നിൽ ഹാജരായത്. റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ റസീനയുടെ ആൺസുഹൃത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായിരിക്കുന്നത്. വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന് പോലീസ് വിലയിരുത്തുന്നു....
കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന് കുടുംബം
Kannur, Kerala News

കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റ് ചെയ്തവർ നിരപരാധികൾ ആണെന്നും കുടുംബം പറഞ്ഞു. റസീനയുടെ ആൺസുഹൃത്ത് പണവും സ്വർണ്ണവും തട്ടിയെടുതെന്ന് റസിയയുടെ മാതാവ് ആരോപിച്ചു. റസിനയുടെ ആത്മഹത്യയിൽ സദാചാര ആക്രമണമാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റസീന ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺസുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്ന് കുടുംബം ആരോപിക്കുന്നു....
ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി
Kannur, Death, Kerala News

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി

കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ എംസി മൻസിലിൽ, വി സി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ സംഘം ചോദ്യം ചെയ്യുകയും ആൺസുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് രണ്ടുപേരെയും എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. റസീനയുടെ ആത്മഹത്യ കുറുപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു....
Kerala News, Politics

കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍ എഡിഎം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം രമേഷ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്...