BREAKING NEWS


Tag: Rishi Sunak

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ജോലിയിലേക്ക്; ഗോൾഡ്മാൻ സാക്സിലെ ഉപദേശക സ്ഥാനം ഏറ്റെടുത്തു
World, Top News

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ജോലിയിലേക്ക്; ഗോൾഡ്മാൻ സാക്സിലെ ഉപദേശക സ്ഥാനം ഏറ്റെടുത്തു

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും നിക്ഷേപ–ധനകാര്യ രംഗത്തേക്ക് തിരിച്ചെത്തി. പ്രശസ്തമായ ആഗോള ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൽ സീനിയർ അഡ്വൈസർ എന്ന നിലയിലാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റിരിക്കുന്നത്. 2001 മുതൽ 2004 വരെ സുനക് ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. 2022 ഒക്ടോബറിൽ ലിസ് ട്രസിന്റെ രാജിയെ തുടർന്ന് ബ്രിട്ടൻ പ്രധാനമന്ത്രിയായ സുനക്, 2024 ജൂലൈ കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയെ നയിച്ചു. എന്നാൽ, ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി നേരിടേണ്ടി വന്നു. 14 വർഷത്തെ പാർട്ടി ഭരണം അപ്പോൾ അവസാനിക്കുകയും ചെയ്തു. ഋഷി സുനക് നിലവിൽ യോർക്ക്ഷെയറിലെ റിച്ച്മണ്ടിലും നോർത്തല്ലെർട്ടണിലെയും എംപിയായാണ് സേവനമനുഷ്ഠിക്കുന്നത്. എംപി ആകുന്നതിന് മുൻപ് പതിനാലു വർഷം ധനകാര്യ സേവന മേഖലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. ഗോൾഡ്മൻ സാക്സിലേക്കുള്ള ...