BREAKING NEWS


Tag: Rahul Gandhi

പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി
Top News, India, Latest news, National, Politics

പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ബഹളത്തിലേക്കും മാറ്റിവയ്ക്കലിലേക്കും നീങ്ങിയപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നിട്ടും ലോക്‌സഭയിൽ സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു. "പ്രതിരോധ മന്ത്രിക്കും സർക്കാരിലെ മറ്റുള്ളവർക്കും സംസാരിക്കാൻ അനുവാദമുണ്ട്, പക്ഷേ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമില്ല. ഞാൻ പ്രതിപക്ഷ നേതാവാണ്, സംസാരിക്കാനുള്ള അവകാശം എന്റെതാണ്, പക്ഷേ അവർ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല," സഭ പിരിച്ചുവിട്ട ശേഷം പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് ഗാന്ധി പറഞ്ഞു. സർക്കാർ ഒരു "പുതിയ സമീപനം" സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു, "പ്രധാനമന്ത്രി സഭ വിട്ടു. അവർ അനുവദിച്ചാൽ ഒരു ചർച്ച നടക്കാം, പക്ഷേ പ്രശ്‌നം സർക്കാരിലെ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമുണ്ടെങ്കിൽ, ഞങ്ങൾക്ക് സംസാരിക്ക...
മുൻ‌മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്; 12 വീടുകളുടെ താക്കോൽദാനം രാഹുൽ‌ ഗാന്ധി നിർവഹിക്കും
Kerala News, Latest news, Top News

മുൻ‌മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്; 12 വീടുകളുടെ താക്കോൽദാനം രാഹുൽ‌ ഗാന്ധി നിർവഹിക്കും

മുൻ‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ടുവയസ്. കോൺഗ്രസിലെ അതികായനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ചരമവാർഷികം വിപുലമായാണ് കോൺഗ്രസ് ആചരിക്കുന്നത്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിക്കും. 10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.‌ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇ...
നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം
World, India, Latest news, Top News

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29 ന്. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം അറിയിക്കുക. വിചാരണ കോടതി കേസിൻ്റെ വാദങ്ങൾ പൂർത്തിയായി സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചു. കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഉണ്ടെന്നും പ്രാഥമികമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം. ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎ...