ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി പരിക്കുകൾ പിടിപെടുന്നതിനാൽ ബുംമ്രയുടെ ജോലി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്തുന്നത്. ഇതോടെ ബുംമ്രയ്ക്ക് പകരം ആര് ഇന്ത്യൻ ടീമിൽ കളിക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ.
അതിനിടെ രണ്ടാം ടെസ്റ്റിന് മുമ്പായി പരിശീലനം നടത്തുകയാണ് ഇപ്പോൾ ടീം ഇന്ത്യ. നെറ്റ്സിൽ പേസ് ബൗളർമാരായ ആകാശ് ദീപിനും അർഷ്ദീപ് സിങ്ങിനും ദീർഘനേരം ഇന്ത്യൻ ടീം പരിശീലനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. പഴയ ബോൾ ഉപയോഗിച്ചായിരുന്നു അർഷ്ദീപ് പന്തെറിഞ്ഞത്. വലം കയ്യൻ ബാറ്റർമാർക്ക് എറൗണ്ട് ദി വിക്കറ്റായും അർഷ്ദീപ് നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. എങ്കിലും രണ്ടാം ടെസ്റ്റിന് മുമ്പായി പിച്ചിലെ സാഹചര്യം അറിഞ്ഞതിന് ശേഷമാവും ഏത് താരത്തെ ടീമിൽ ഉൾപ്പെടുത്തുമെന്ന് തീരുമാനമാകൂ.
പരമ്പരയിലെ ആദ്യ ടെ...

