BREAKING NEWS


Tag: One Day

Kerala News, News

ഒറ്റദിനം 15 നാടകം: ചെറുവത്തൂരിൽ ‘അരങ്ങ്’ ഒരുങ്ങുന്നു Drama

Drama ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 15 നാടകങ്ങൾ ഒറ്റദിനത്തിൽ അരങ്ങിലെത്തുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന നാടക മത്സരത്തിന്‌ ജില്ലയൊരുങ്ങുന്നു. കാസർകോട് ജില്ലയിൽ ആദ്യമായെത്തുന്ന ജീവനക്കാരുടെ സംസ്ഥാന നാടക മത്സരംഅവിസ്മരണീയ അനുഭവമാക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന്‌ ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരം പ്രശസ്ത നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാവും. തരംഗമായി പ്രചാരണ വീഡിയോ നാടക മത്സരത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ലഘുവീഡിയോ നവമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. മലയാള നാടക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ലങ്കാലക്ഷ്മി, രാവുണ്ണി, വെള്ളപ്പൊക്കം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ ഒരു നാടക റിഹേഴ്സൽ ക്യാമ്പിന്റെ പശ്ചാത്ത...