BREAKING NEWS


Tag: north india

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ 11 പേർ മരിച്ചു
India, News

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ 11 പേർ മരിച്ചു

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നും തെരച്ചിൽ നടത്തും.  ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയെ തുടന്ന് 8 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖാപിച്ചു. ജമ്മു കശ്മീർ,പഞ്ചാബ്, ഉത്തരാഖണ്ഡ്,മധ്യപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലേർട്ട്. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   ജൂലൈ 7വരെ വടക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....