BREAKING NEWS


Tag: Nimishapriya

നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം
World, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ തിരിച്ചടിയായി ഏകോപനമില്ലാത്ത പ്രചാരണങ്ങളും വീഡിയോകളും. ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്‍റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. അവകാശവാദം തലാലിന്റെ സഹോദരൻ നിഷേധിച്ചു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടൻ മോചിതയാകുമെന്നും വീഡിയോ പുറത്തുവിട്ടത്. രേഖകളോ തെളിവുകളുടെ പിൻബലമോ ഇല്ലാതെയായിരുന്നു ഇത്. എല്ലാം വ്യാജ വാർത്തയെന്നും ശിക്ഷ നടപ്പാക്കുന്നതാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നും തലാലിന്റെ സഹോദരൻ അബ്ദുൽഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെ ഇടപെട്ട ഓരോരുത്തരും തമ്മിൽ തുടങ്ങിയ അവകാശ വ...
“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം
Kerala News, Latest news

“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം

യെമനിൽ വധിക്കപ്പെട്ട തലാൽ മുഹമ്മദിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സാമുവൽ ജെറോം. "സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല" എന്നും, എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ടെന്നും സാമുവൽ ജെറോം വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായി താൻ മധ്യസ്ഥനായി നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. "താൻ അഭിഭാഷകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല" , ഇപ്പോൾ പ്രതികരിച്ച് ഒരു വ്യക്തിയേയും പ്രകോപിപ്പിക്കാനില്ലെന്നും സാമുവൽ കൂട്ടിച്ചേർത്തു. അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിലാണ് സാമുവൽ ജെറോമിനെതിരെ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. "സാമുവൽ ജെറോം മധ്യസ്ഥതയുടെ പേരിൽ പണം തട്ടിച്ചുവെന്നും. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഞങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല" എന്നും അദ്ദേഹം കുറിച്ചു. അറബിയിലുള്ള കുറിപ്പിന്റെ മലയാളം, ഇംഗ്ലീഷ് വിവർത്തനങ്ങളും പോസ്റ്റിനൊപ്പം പ...
നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം
Breaking News, Gulf, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. യെമൻ സമയം ഇന്ന് 10 മണിക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്...
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരും; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ
Kerala News, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരും; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ

യെമനിൽ വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങൾ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം എം.പി ഡോ. ജോൺ ബ്രിട്ടാസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചിരിക്കുകയാണ്. എം.പി കെ. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റിൽ ഇതുവരെ വിവിധ അവസരങ്ങളിൽ ഈ വിഷയമുയർത്തിയിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ജയിൽ അധികൃതർക്കു ലഭിച്ച നിർദേശ പ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. ഇത്തരം നിർണായക ഘട്ടത്തിൽ കേന്ദ്രത്തിന്റെ സമയബന്ധിതമായ ഇടപെടൽ അനിവാര്യമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. യെമനിലെ സാമൂഹ്യപ്രവർത്തകരും യുവതിയുടെ ജീവരക്ഷയ്ക്കായി ഇടപെടുന്നുണ്ട്. കേന്ദ്രം സജീവമായി സഹായിച്ചാൽ കാര്യത്തിൽ മ...