BREAKING NEWS


Tag: nimisha priya

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം
World, Kerala News, Latest news, Top News

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വിശദീകരിച്ചു. നിമിൽപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. ഇതിനിടെ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്ത് വ...
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി
World, Gulf, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ...
നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം
Kerala News, Latest news, Top News, World

നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം

നിമിഷ പ്രിയയെ മരണമുഖത്തു നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ. യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനിരിക്കെയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇനിയുള്ള പ്രതീക്ഷകൾ തലാലിന്റെ കുടുംബത്തിന്റെ കനിവിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടലിലും ആണുള്ളത്. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം അറിയിച്ചു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ...