BREAKING NEWS


Tag: minister

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി
Breaking News, Kerala News, Latest news, Top News

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത്‌ പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു ഉദ്ഘാടകൻ. ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവന്‍കുട്ടി...
വീണ്ടും ട്രോളി മന്ത്രി
Latest news, Kerala News, Top News

വീണ്ടും ട്രോളി മന്ത്രി

സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ‘ജെഎസ്‌കെ– ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര്‌ മാറ്റാൻ തീരുമാനമായതിന് പിന്നാലെ വീണ്ടും ട്രോളുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയിലെ നായികാ കഥാപാത്രത്തിന്റെ പേര്‌ ജാനകി എന്നതിനു പകരം ‘ജാനകി. വി’ എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മന്ത്രി, വി ശിവൻകുട്ടിയെന്ന് സെൻസർ ബോർഡിനെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. 'വി പണ്ടേ ഉള്ളത് കൊണ്ട് ഭാഗ്യം, ഇല്ലെങ്കിൽ ഇപ്പൊ ചേർക്കേണ്ടി വന്നേനെ', 'ഇങ്ങള് രക്ഷപ്പെട്ടു', 'അപ്പോൾ നിങ്ങളുടെ പേരിൽ സിനിമ എടുക്കാം'- തുടങ്ങി നിരവധി രസകരമായ കമന്റുകളും കുറിപ്പിന് ലഭിച്ചു. സിനിമയുടെ പേരുമാറ്റൽ വിവാദമായതിന് പിന്നാലെ 'എന്റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!'- എന്ന മന്ത്രിയുടെ പരിഹാസ കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. Tag: Again the trolley minister...
Kerala News, News, Politics

കൈക്കൂലി കേസ്: മന്ത്രി സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ K. Surendran

K. Surendran കൈക്കൂലി കേസിൽ കുടുങ്ങിയ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോർജ് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാതിക്കാരൻ്റെ പേരിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജോലി വാഗ്ദാനം നൽകി പണം തട്ടിയ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ പരാതിക്കാരൻ ഒരു മാസം മുമ്പ് തന്നെ ഓൺലൈനായും മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സംഭവം പുറത്തറിഞ്ഞപ്പോൾ താൻ അഖിലിനോട് സംസാരിച്ചിരുന്നെന്നും അയാൾ തെറ്റുകാരൻ അല്ലെന്നുമാണ് വീണാ ജോർജ് പറയുന്നത്. Also Read: https://steelblue-ferret-311405.hostingersite.com/kerala-bank-has-been-awarded-nationally-for-the-third-year-in-a-row/ മന്ത്രിയുടെ വാദം ബാലിശമാണ്. ഇത്തരമൊരു പരാതി ലഭിച്ചാൽ അത് അന്വേഷിച്ച് സത്യം പു...
Kerala News

ദേശീയ വിദ്യാഭ്യാസ നയം:കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു; വി ശിവൻകുട്ടി V Shivankutty

V Shivankutty ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാ​ഗങ്ങൾ കേരളം പഠിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. Also Read : https://steelblue-ferret-311405.hostingersite.com/kerala-and-tamil-nadu-should-work-in-harmony-like-a-twin-barreled-gun-mk-stalin/ പ്ലസ് വൺ, പ്ലസ് ടൂ പാഠഭാ​ഗങ്ങളിൽ ​ഗാന്ധി വധം, ​​ഗുജറാത്ത് കലാപം എന്നീ പാഠഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയ പാഠങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനം പാഠപുസ്തകം തയ്യാറാക്കി എന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് സഭയിൽ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 കേരളത്തിന് ഒരു പാരമ്പര്യമുണ്ടെന്നും അതിൽ നിന്ന് കൊണ്ട് മാത്രമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സാധിക്കൂ എന്നും ശിവൻകുട്ടി വ്യക്തമാക്കി. ഗാന്ധിവധവും മുഗൾരാജാക്കൻമാരുടെ ഭരണകാലവും ​ഗുജ...
Education

സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister

Kerala minister സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന്പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ...