പാവ വിറ്റ് നേടിയത് ചില്ലറ കോടികളല്ല, ചൈനയിലെ ഏറ്റവും വലിയ പത്താമത്തെ ധനികനായി ലബുബു മുതലാളി
വെറുമൊരു കളിപ്പാട്ടത്തില്‍ നിന്ന് ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ 'ലബൂബു'വിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ലബൂബുവിന്റെ കൈപിടിച്ച് സമ്പന്ന ലോകത്തേക്ക് നടന്നുകയറിയ ഒരാളുകൂടിയുണ്ട്. ലബൂബുവിന്റെ സ്രഷ്ടാവ് വാങ് നിങ്. 2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഇതെങ്ങനെയെന്നല്ലേ? ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 ഇഞ്ച് വലുപ്പമുള്ള പാവയുടെ വില 1,500 യുഎസ് ഡോളർ അഥവാ ഏകദേശം 1,28,758 രൂപ വരെ വിലവരും.
ഫ്‌ലീസി മെറ്റീരിയലില്‍ നിര്‍മ്മിച്ച, മുയല്‍ ചെവികളുള്ള ഒരു വണ്‍സീ ധരിച്ച്, കാപ്പിപ്പയറുപോലുള്ള കണ്ണുകളും അരികുകള്‍ കൂര്‍ത്ത പല്ലുകളുമുള്ള ഈ കുഞ്ഞന്‍ പാവ ചിലര്‍ക്ക് ഭംഗിയുള്ളതായും മറ്റു ചിലര്‍ക്ക് ഭയപ്പെടുത്തുന്നതായും തോന്നാമെങ്കിലും, ഇതിപ്പോള്‍ കോടികളുടെ ബിസിന...

