BREAKING NEWS


Tag: Highest of month

സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Kerala News, Latest news, Top News

സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപ നല്‍കേണ്ടി വരും. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന...