GEORGE KURIAN കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജി രാഷ്ട്രപതി അംഗീകരിച്ചു
ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ സഹമന്ത്രിGEORGE KURIAN രാജിവെച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരമാണ് രാജി സ്വീകരിച്ചതെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതും ബിജെപി ഇത്തവണ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം നൽകാതിരുന്നതുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യന് പകരം ബിജെപി പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവായ ജോർജ് കുര്യൻ 2024 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയിൽ അംഗമായത്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലും സഹമന്ത്രിയായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനിടയിൽ...

