നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരും; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ
യെമനിൽ വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങൾ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.ഐ.എം എം.പി ഡോ. ജോൺ ബ്രിട്ടാസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചിരിക്കുകയാണ്. എം.പി കെ. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റിൽ ഇതുവരെ വിവിധ അവസരങ്ങളിൽ ഈ വിഷയമുയർത്തിയിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.
ജയിൽ അധികൃതർക്കു ലഭിച്ച നിർദേശ പ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. ഇത്തരം നിർണായക ഘട്ടത്തിൽ കേന്ദ്രത്തിന്റെ സമയബന്ധിതമായ ഇടപെടൽ അനിവാര്യമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. യെമനിലെ സാമൂഹ്യപ്രവർത്തകരും യുവതിയുടെ ജീവരക്ഷയ്ക്കായി ഇടപെടുന്നുണ്ട്. കേന്ദ്രം സജീവമായി സഹായിച്ചാൽ കാര്യത്തിൽ മ...

