BREAKING NEWS


Tag: English teacher

ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു
Top News, World

ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു

ടെഹ്‌റാനിലെ സത്താര്‍ഖാന്‍ സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ജൂണ്‍ 12-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു. പര്‍ണിയ അബ്ബാസിയുടെ പിതാവ് പര്‍വിസ് അബ്ബാസി, മാതാവും അധ്യാപികയുമായിരുന്ന മസൂമ ഷഹ്രിയാരി, ഇളയ സഹോദരനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ പര്‍ഹം അബ്ബാസി എന്നിവരാണ് പര്‍ണിയയ്‌ക്കൊപ്പം കൊല്ലപ്പെട്ടത്. ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷത്തിന്റെ മധുരമവസാനിക്കും മുൻപാണ് പർണിയ വിടവാങ്ങിയത്. ജന്‍ സി കവികളില്‍ ഇറാന്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന പര്‍ണിയ അബ്ബാസിയുടെ വിഖ്യാത കവിതയായ 'The Extinguished Star' വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ സാഹിത്യ സംസ്‌കൃതിയുടെ ഉദയനക്ഷത്രമായി വിശേഷിക്കപ്പെട്ട കവിയായിരുന്നു പര്‍ണിയ. ''നീയും ഞാനും അവസാനിക്കും. എവിടെയോ ലോകത്തെ ഏറ്റവും മനോഹര കവിത നിശബ്ദം വീഴുന...